AlappuzhaNattuvarthaLatest NewsKeralaNews

ആലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ് പെണ്‍കുട്ടി.

Also Read:യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോൾ പൊലീസ് സമീപത്തെത്തി: ഓട്ടോ ഡ്രൈവറെ കസ്റ്റഡില്‍ പീഡിപ്പിച്ചെന്ന് ആരോപണം

ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ ബൈക്കിലെത്തിയ രണ്ടുപേര്‍ രാത്രിയില്‍ കടന്നുപിടിച്ച ശേഷം ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന പൊലീസ് പൈലറ്റിന്റെ വാഹനം കണ്ട് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും പെൺകുട്ടികൾക്ക് രാത്രി സഞ്ചാരത്തിനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. സർക്കാർ നടപ്പിലാക്കിയ നിരവധി സംരക്ഷണ പരിപാടികൾ ഉണ്ടായിട്ട് പോലും വീണ്ടും വീണ്ടും പെൺകുട്ടികൾക്കെതിരെ ഇത്തരത്തിൽ ആക്രമണങ്ങൾ പതിവാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button