CricketLatest NewsNewsSports

ഇന്ത്യ-വെസ്റ്റിൻഡീസ് ടി20: കാര്യവട്ടം വേദിയാകും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഇതിനായി മൈതാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരം മലപ്പുറം മഞ്ചേരിയിൽ നടത്തും. അണ്ടർ 16 ഫുട്ബോൾ ക്യാമ്പ് കേരളത്തിൽ സംഘടിപ്പിക്കും. പ്രധാന ഗ്രൗണ്ടുകൾ കായിക ആവശ്യങ്ങൾക്ക് മാത്രമേ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also:- ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൊതു പരിപാടികൾക്ക് വിട്ടുനൽകിയത് നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button