CricketLatest NewsSports

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരം : ഇന്ത്യ എ ടീമില്‍ ശിഖര്‍ ധവാനെ ഉൾപ്പെടുത്തി

മുംബൈ : ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തേയ്ക്ക്. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ആയ ശിഖര്‍ ധവാനെയും ഉൾപ്പെടുത്തി. പരിക്കേറ്റ വിജയ് ശങ്കറിന് പകരമായിട്ടാണ് ധവാന്‍ മത്സരത്തിനിറങ്ങുക. ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക. ആദ്യ ഏകദിനത്തില്‍ വിജയ് ശങ്കര്‍ കളിച്ചിരുന്നില്ല.ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

Also read : സച്ചിൻ തെണ്ടുൽക്കർ നാളെ കേരളത്തിൽ

ലോകകപ്പ് പോരാട്ടത്തിനിടെ പരിക്കേറ്റ ധവാനെ വിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന-ടി20 ടീമിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന ടീമിലും താരത്തെ ഉള്‍പ്പെടുത്തിയതിനാൽ പരമ്പരയ്ക്ക് മുമ്പ് ഫോം വീണ്ടെടുക്കാന്‍ വേണ്ടിയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button