Latest NewsNewsInternationalKuwait

പ്രവാസികൾക്ക് കൊമേഷ്യൽ വിസിറ്റ് വിസകളിൽ നിന്നും വർക്ക് വിസകളിലേക്ക് മാറാൻ അനുമതി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

കുവൈത്ത്: രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് വിസിറ്റ് വിസയിലേക്ക് മാറാം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ളവർക്ക് ഏതാനും നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനാണ് അനുമതി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവര് ഡയറക്ടർ ജനറൽ അഹ്മദ് അൽ മൗസ പ്രഖ്യാപിച്ചിരുന്നു.

Read Also: അമിതമായി കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങള്‍ നിങ്ങൾക്കുണ്ടാകും

ഈ തീരുമാന പ്രകാരം, പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള ഭേദഗതികൾ നടപ്പിലാക്കുന്നത്.

ഇത്തരത്തിൽ വിസ മാറുന്നതിനായി കുവൈത്ത് കോവിഡ് എമർജൻസി കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ തൊഴിൽ രംഗത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.

Read Also: ഭ്രാന്തുപിടിച്ച മാപ്പിളമാർ മതത്തിന്റെ പേരിൽ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന നടപടികൾ പരസ്യമായ ക്രൂരത: ദി ഹിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button