USALatest NewsNewsInternational

വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യ സംഘടന കർശന നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന പുതിയ മാനദണ്ഡങ്ങൾ പുതുക്കിയത്.

Read Also: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമംനടക്കുന്നു: നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ

വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവയുടെ അളവിന്റെ പരിധിയാണ് ഗുണനിലവാരം കണക്കാക്കുന്നതിന് പുതുക്കിയത്.

വായു മലിനീകരണം സമൂഹത്തിന് വലിയ വിപത്താണെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ലോകത്ത് മനുഷ്യന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ് വായുമലിനീകരണം. നിരവധി പേരാണ് ശ്വാസകോശസംബന്ധ രോഗങ്ങളാൽ ആശുപത്രികൾ കയറിയിറങ്ങുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം മൂലം നാൾക്കുനാൾ വായു മലിനീകരണതോത് വർദ്ധിക്കുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ ചുമന്ന് നടക്കേണ്ട കാലം വിദൂരമല്ലെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി. വായു ഗുണനിലവാരം കണക്കാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Read Also: ആറുമാസത്തേക്ക് 2000 സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കാന്‍ പീഡനക്കേസിലെ പ്രതിയോട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button