News

ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്‍മാരായത് ഇന്ത്യന്‍ ഐടി കമ്പനിയിലെ 500 ജീവനക്കാര്‍

'ഇന്ത്യക്കാരെ സംബന്ധിച്ച്‌ ഇത് എന്ത് തോന്നലുണ്ടാക്കുന്നു എന്ന കാര്യമോര്‍ത്താണ് എനിക്ക് ആകാംക്ഷ.'

ന്യൂയോര്‍ക്ക്: ഒരു ദിവസം കൊണ്ട് ജീവനക്കാരെ കോടീശ്വരന്‍മാരാക്കി ഞെട്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു ഇന്ത്യന്‍ കമ്പനി.കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌വര്‍ക്കേഴ്‌സ് എന്ന ഐടി കമ്പനിയിലെ 500 ജീവക്കാരാണ് ഒരു ദിവസം കൊണ്ട് കോടീശ്വരന്‍മാരായത്. കസ്റ്റമര്‍ സര്‍വീസ് സോഫ്‌റ്റ്വെയര്‍ നിര്‍മാതാക്കളായ ഫ്രഷ്‌വര്‍ക്ക്‌സ് കമ്പനി സ്ഥാപിക്കപ്പെടുന്നത് ചെന്നൈയിലായിരുന്നുവെങ്കിലും നിലവില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാലിഫോര്‍ണിയയിലാണ്.

കഴിഞ്ഞ ദിവസമാണ് കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടത്. പബ്ലിക്കില്‍ നിന്നും 1 ബില്യണ്‍ ഡോളറിലധികം തുക കമ്പനി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 10 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഇതിലൂടെ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളാകുകയും ചെയ്യും. ബുധനാഴ്ച വിപണി ആരംഭിച്ചപ്പോള്‍ 46.67 ഡോളറായിരുന്നു ഒരു ഓഹരിയുടെ വില. ലിസറ്റ് ചെയ്ത 36 ഡോളറില്‍ നിന്നും ഏകദേശം 30 ശതമാനത്തിന്റെ വര്‍ധനവ്. ഫ്രഷ് വര്‍ക്ക്‌സ് ഐപിഒയില്‍ ആകെ 28.5 മില്യണ്‍ ഓഹരികളാണുണ്ടായത്.

ഓരോ ഓഹരിയ്ക്കും 36 ഡോളര്‍ വീതമായിരുന്നു വില.ആഗോളതലത്തില്‍ 43,00ലധികം ജീവനക്കാരുള്ള കമ്പനിയിലെ 73% ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ കമ്പനിയില്‍ ഓഹരി നിക്ഷേപമുണ്ട്. ഗൂഗിളിനടക്കം ഓഹരിയുള്ള ഫ്രെഷ്‌വര്‍ക്കേഴ്‌സിന്റെ പ്രധാന ഓഹരിയുടമകള്‍ ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍ ഇന്ത്യ തുടങ്ങിയവരാണ്. ടൈഗര്‍ ഗ്ലോബലിന് 26 ശതമാനവും ആക്‌സല്‍ ഇന്ത്യയ്ക്ക് 25 ശതമാനവുമാണ് ഓഹരി വിഹിതമുള്ളത്. ഫ്രഷ് വര്‍ക്ക്‌സിലെ ആദ്യ നിക്ഷേപകരായിരുന്നു ആക്‌സല്‍. കമ്പനിയുടെ വളര്‍ച്ചയ്ക്കും നേട്ടത്തിനുമെല്ലാം പരിപൂര്‍ണ പിന്തുണയും ആക്‌സല്‍ ഇന്ത്യ നല്‍കുകയും ചെയ്തിരുന്നു.

ചെന്നൈയില്‍ ഞങ്ങളിത് ആരംഭിക്കുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഞങ്ങളുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. കാലം മുന്നോട്ട് പോകും തോറും ഞങ്ങള്‍ സ്വപ്‌നങ്ങളുടെ ധൈര്യം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച്‌ ഇത് എന്ത് തോന്നലുണ്ടാക്കുന്നു എന്ന കാര്യമോര്‍ത്താണ് എനിക്ക് ആകാംക്ഷ. ഇതിന് ശേഷം ഇന്ത്യയില്‍ നിന്നും ധാരാളം ഗ്ലോബല്‍ പ്രൊഡക്‌ട് കമ്പനികള്‍ വളര്‍ന്ന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – ഫ്രഷ് വര്‍ക്ക്‌സ സ്ഥാപകന്‍ ഗിരിഷ് മാതൃഭൂദം പറഞ്ഞു. കമ്പനി ജീവനക്കാരില്‍ 500ല്‍ അധികം പേര്‍ ഇപ്പോള്‍ കോടിപതികളാണ്. അതില്‍ 70 ശതമാനം പേരും 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button