Latest NewsNewsGulfOman

നാളെ മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും: ഓൺലൈനായി പെർമിറ്റിന് അപേക്ഷിക്കാം

മസ്‌കത്ത്: ഒമാനിലെ പള്ളികളിൽ സെപ്റ്റംബർ 24 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്‌മെന്റ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Read Also: സുഹൃത്ത് പകര്‍ത്തിയ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ 9 മാസത്തിനിടെ 33പേർ ബലാത്സംഗം ചെയ്തു

ഓൺലൈൻ പോർട്ടലിലൂടെ പെർമിറ്റുകൾ അപേക്ഷിക്കുന്നവർക്കാണ് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക. https://www.mara.gov.om/arabic/jmah_form.aspx എന്ന വിലാസത്തിലൂടെ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായുള്ള ഓൺലൈൻ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കാം.

പള്ളികളിൽ പരമാവധി അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണം ഓരോ പള്ളികളുടെയും പരമാവധി ശേഷിയുടെ 50 ശതമാനമാക്കി നിജപ്പെടുത്തുന്നതാണ്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും പള്ളികളിൽ നടപ്പിലാക്കുന്നതാണ്. കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്. പള്ളികളിലെത്തുന്നവർക്ക് മാസ്‌കുകൾ നിർബന്ധമാണ്. പള്ളികളിലെത്തുന്നവർ കൃത്യമായ സമൂഹ അകലം പാലിക്കേണ്ടതാണ്.

പ്രാർത്ഥനകൾക്കെത്തുന്നവർ തങ്ങളുടെ കൈവശം നിസ്‌കാരപായകൾ നിർബന്ധമായും കരുതേണ്ടതാണ്. പള്ളികളിലെത്തുന്നവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സന്നദ്ധസേവകരെ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ രേഖകൾ പ്രകാരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക

Read Also: മദീനയിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും,’വിഷൻ 2030 പദ്ധതിയുമായി സൗദി അറേബ്യ: പ്രതിഷേധവുമായി മുംബൈയിലെ റാസ അക്കാദമി

shortlink

Related Articles

Post Your Comments

Related Articles


Back to top button