Latest NewsKeralaNews

ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം വെബ്സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം. പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.റ്റി.പി നൽകേണ്ടതാണ്.

Read Also: നേട്ടങ്ങള്‍ എടുത്തു പറയാനാകാത്ത സാഹചര്യത്തില്‍ ലൈഫ് പദ്ധി മാത്രം വന്‍ വിജയകരമെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

പോർട്ടലിൽ ലഭിക്കുന്ന പരാതികളിൽ ട്രഷറി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പരാതി പരിഹാരസെൽ തുടർ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലിൽ അറിയിക്കും. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമായ പരാതികൾ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നൽകാം. എല്ലാ ട്രഷറികളുടെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും മെയിൽ ഐ.ഡി www.treasury.kerala.gov.in ലെ ‘ട്രഷറി ഡയറക്ടറി’ എന്ന മെനുവിൽ ലഭ്യമാണ്.

ട്രഷറിയുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി ഓഫീസർക്കു നൽകണം. പരിഹാരം കണ്ടതിൽ ആക്ഷേപമുള്ള പക്ഷം ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തുടർന്ന് വകുപ്പ് അധ്യക്ഷനും പരാതി നൽകാം. ജനങ്ങൾ ട്രഷറി ഇടപാടുകൾക്കായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകൾ www.kerala.gov.in മായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Read Also: വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യ സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button