Latest NewsUAENewsInternationalGulf

പ്രാഗിലേക്കും സാഗ്രെബിലേക്കും വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് ഫ്‌ളൈ ദുബായ്

ദുബായ്: പ്രാഗിലേക്കും സാഗ്രെബിലേക്കും വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് ഫ്ളൈ ദുബായ്. ദുബായ് ഇന്റർനാഷണലിൽ നിന്നും പ്രാഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ച്ചയിൽ അഞ്ച് വിമാന സർവ്വീസുകൾ നടത്തുമെന്നാണ് ഫ്‌ളൈ ദുബായ് അറിയിച്ചിരിക്കുന്നത്. സാഗ്രെബിലേക്ക് ആഴ്ച്ചയിൽ രണ്ടു തവണയായിരിക്കും സർവ്വീസ് നടത്തുക.

Read Also: ട്രെയിൻ യാത്രക്കിടെയുള്ള പരിചയം പ്രണയമായി: 21കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

ഈ വർഷം ഡിസംബർ മുതൽ സാഗ്രബിലേക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം ആഴ്ച്ചയിൽ നാലെണ്ണമായി വർധിപ്പിക്കുമെന്നും ഫ്‌ളൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. ക്രൊയേഷ്യയിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും പ്രവർത്തനം പുനരാരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഫ്‌ളൈദുബായ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഹമദ് ഉബൈദല്ല പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ 50 രാജ്യങ്ങളിലെ 95 ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്‌ളൈ ദുബായ് സർവ്വീസ് നടത്തുന്നുണ്ട്.

Read Also: അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു: ഈഡി അന്വേഷണത്തിനെതിരെ ബിനീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button