Latest NewsIndia

ഹഥ്​റാസ് അറസ്റ്റ്: അതീഖ് റഹ്മാന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്, ‘ആരോഗ്യ നില ഗുരുതരം’

ജയിലില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്​ എയിംസില്‍ പ്രത്യേക ചികിത്സ ആവശ്യപ്പെട്ട്​ മഥുര അഡിഷണല്‍ സെഷന്‍സ് ജഡ്ജ് -1 മുന്‍പാകെ നിരവധി തവണ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഹഥ്​റാസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കാംപസ്​ ഫ്രണ്ട്​ നേതാവ് അതീഖ് റഹ്മാന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്‍റ്​ എം.എസ്. സാജിദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട്​ ആരോഗ്യനില വഷളായ അതീഖിനെ ആഗ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതീഖിനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍, വിദ്യാര്‍ഥി സംഘടന നേതാക്കളായ മസൂദ് അഹമ്മദ്, റഊഫ് ശരീഫ്, ഡ്രൈവര്‍ ആലം എന്നിവരെ റെഗുലര്‍ ഹിയറിങ്ങിനായി മഥുര ജില്ല കോടതിയില്‍നിന്ന് പിഎംഎല്‍എ കോടതിയിലേക്ക്​ കൊണ്ടുപോയിരുന്നു. ഇതിനിടെയാണ്​ അതിഖുര്‍റഹ്മാന് നെഞ്ച് വേദന അനുഭവപ്പെട്ടത്​. തുടര്‍ന്ന് അദ്ദേഹത്തെ ആഗ്രയിലുള്ള സരോജിനി നായിഡു ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ ജയിലില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്​ എയിംസില്‍ പ്രത്യേക ചികിത്സ ആവശ്യപ്പെട്ട്​ മഥുര അഡിഷണല്‍ സെഷന്‍സ് ജഡ്ജ് -1 മുന്‍പാകെ നിരവധി തവണ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് എം.എസ്. സാജിദ് ആവശ്യപ്പെട്ടത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button