Latest NewsNewsSaudi ArabiaGulf

കാലാവധി തീരും മുൻപ് തിരിച്ചെത്തിയില്ലെങ്കിൽ പ്രവേശന വിലക്ക് : പ്രവാസികൾക്ക് മുന്നറിയിപ്പുമായി സൗദി

റിയാദ് : റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പുമായി സൗദി പാസ്സ്‌പോർട്ട് വിഭാഗം. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്സ്‌പോർട്ട് വിഭാഗം വ്യക്തമാക്കി.

Read Also : ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങൾ വാങ്ങിക്കൂട്ടാന്‍ വൻതിരക്ക് 

റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും.

എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button