KeralaLatest NewsNews

മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി 63 ലക്ഷം ചെലവിട്ട് നാല് ആഡംബര കാറുകൾ വാങ്ങും

കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്.

കൊച്ചി: എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങാനൊരുങ്ങി പിണറായി സർക്കാർ. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി

കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മുന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായാണിത് പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.

Read Also: ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൈലറ്റ് എസ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് കാറുകള്‍ മാറ്റുന്നതിന് പകരമായി നാലു കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ , ബാക്കി രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നാണ് വിശദീകരണം. അടിയന്തിര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപോഗിക്കാന്‍ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button