IdukkiLatest NewsKeralaNattuvarthaNews

സോഷ്യൽമീഡിയ വഴി പരിചയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ

വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമാകുകയായിരുന്നു

തൊടുപുഴ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് അറസ്റ്റിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മൂന്ന് ദിവസം മുന്‍പാണ് വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ വീട്ടില്‍ നിന്നും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമോദ് പിടിയിലാകുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമാകുകയായിരുന്നു.

മൂന്ന് മാസം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ പ്രണയം നടിച്ച്‌ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നുവെന്നും രണ്ടു ദിവസം മുമ്പ് രാത്രിയില്‍ ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button