COVID 19Latest NewsNewsKuwaitGulf

കോവിഡ് : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ

കു​വൈ​ത്ത്​ സി​റ്റി : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ. കു​വൈ​ത്തി​നെ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍​ ഉൾപ്പെടുത്തി. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തി​ന്​ ശേ​ഷം ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​മാ​ണ്​ ഒ​രു വ​ര്‍​ഷ​ത്തി​നു​ ശേ​ഷം നീ​ക്കി​യ​ത്. ​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​ന​മെ​ന്നും യൂ​റോ​പ്പി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read Also : ലോകത്തിലെ ഏറ്റവും വലിയ ആർട്ട് പീസ് ടവർ ദുബായിൽ ഒരുങ്ങുന്നു 

ചി​ലെ, റു​വാ​ണ്ട, ആ​സ്ട്രേ​ലി​യ, കാ​ന​ഡ, ജോ​ര്‍​ഡ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, ഖ​ത്ത​ര്‍, സൗ​ദി, സിം​ഗ​പ്പൂ​ര്‍, ദ​ക്ഷി​ണ കൊ​റി​യ, യു​ക്രൈ​ന്‍, ഉ​റു​ഗ്വെ, ചൈ​ന, ഹോങ്കോങ് , മ​ക്കാ​വു, താ​യ്​​വാ​ന്‍ എ​ന്നി​വ​യും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​​ടെ പ​ട്ടി​ക​യി​ലാ​ണു​ള്ള​ത്.

യാത്രക്കാർ 72 മ​ണി​ക്കൂ​ര്‍ മുമ്പുള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ലം കൈ​വ​ശം വെ​ക്ക​ണം. യൂ​റോ​പ്യ​ന്‍ യൂണിയൻ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വേ​ണ​മെ​ങ്കി​ല്‍ അ​ത​ത്​ രാ​ജ്യ​ത്ത്​ എ​ത്തു​ന്ന​വ​ര്‍​ക്ക്​ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ദേ​ശി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button