Latest NewsKeralaIndia

ചരിത്രം കുഴിച്ചുമൂടിയ തുവ്വൂർകിണറിൽ നിന്നും സത്യം പുറത്തെത്തി : സിപിഎമ്മും കോൺഗ്രസും നേതാക്കളെ പോലും മറന്നു- കുമ്മനം

വാഗൺ ട്രാജഡിയിൽ മരിച്ച മുസ്ലിങ്ങളെ വാനോളം വാഴ്ത്താൻ കോൺഗ്രസും സി പി മ്മും മത്സരിക്കുകയാണ് .

മലപ്പുറം: മലബാർ കലാപത്തിൽ ഹിന്ദു വംശഹത്യയുടെ ഒരു നൂറ്റാണ്ടിന്റെ ഓർമ്മപ്പെടുത്തൽ വിവിധ വേദികളിൽ നടക്കുകയാണ്. തുവ്വൂരിൽ നടന്ന ഇതിന്റെ അനുസ്മരണ പരിപാടിയിൽ 1921 ലെ ഹിന്ദു വംശഹത്യയെക്കുറിച്ച്‌ സത്യം ഉറക്കെപ്പറയാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഇനിയെങ്കിലും തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ചരിത്രം കുഴിച്ചു മൂടിയ തുവ്വൂരിലെ കിണറിൽ നിന്നും ഒരു നാൾ സത്യം സടകുടഞ്ഞ് തിരിച്ചു എഴുന്നേറ്റു വരുമെന്ന് തുവ്വൂരിലെ രക്തസാക്ഷി അനുസ്മരണസമ്മേളനം വ്യക്തമാക്കി .

ഈ എം എസ് നമ്പൂതിരിപ്പാട് മലബാർ മാപ്പിള ലഹളയുടെ ഇരകൾക്കു വേണ്ടി വാദിച്ചു. ലവ് ജിഹാദിനെതിരെ വി എസ് അച്യുതാനന്ദൻ ആഞ്ഞടിച്ചു . എന്നാൽ വർഗീയ പ്രീണത്തിനു വേണ്ടി സി പി എം ഇപ്പോൾ തകിടം മറിഞ്ഞു .
കോൺഗസ് നേതാക്കളായ കെ മാധവൻ നായരും സി ഗോപാലൻ നായരും ഇരകളായ ഹിന്ദുക്കൾക്ക് വേണ്ടി അന്ന് പൊരുതി .

കോൺഗ്രസ് നേതാക്കളും ഇപ്പോൾ കാലുമാറി . ഇവരെല്ലാം കൊലക്കും പീഠനത്തിനും ഇരയായ ഹിന്ദുക്കളെ മറന്നു .  വാഗൺ ട്രാജഡിയിൽ മരിച്ച മുസ്ലിങ്ങളെ വാനോളം വാഴ്ത്താൻ കോൺഗ്രസും സി പി മ്മും മത്സരിക്കുകയാണ് .

പക്ഷെ ആറോളം കിണറുകളിൽ കഷണങ്ങളാക്കി വലിച്ചറിയപ്പെട്ട ഹിന്ദുക്കളുടെ നിലവിളി കേൾക്കാനുള്ള മനുഷ്യത്വം ഇവക്കാർക്കും ഇല്ലാതെ പോയി . ധർമം വേണോ ജീവൻ വേണോ എന്ന ചോദ്യത്തിന് മുന്നിൽ തല കാട്ടിക്കൊടുത്തു വീരമൃത്യു വരിച്ച ധീര ധർമ പോരാളികൾക്ക് പ്രണാമം !

shortlink

Related Articles

Post Your Comments

Related Articles


Back to top button