KottayamErnakulamLatest NewsKeralaNews

സഭയില്‍പോലും ബിഷപ്പിനോട് വിയോജിപ്പ്: മാപ്പ്പറയണമെന്നാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്ന് ജോയിന്റ്ക്രിസ്ത്യന്‍ കൗണ്‍സില്‍

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ തിരുത്തപ്പെടണമെന്നാണ് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നത്

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമൂഹത്തോട് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പാലാ ബിഷപ്പ് ചില മെത്രാന്മാരുടെ താത്പര്യപ്രകാരം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കെസിബിസി ആസ്ഥാനത്തേക്ക് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

‘സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ തിരുത്തപ്പെടണമെന്നാണ് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നത്. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്. വിവാദ പരാമര്‍ശം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ല’- എന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പറഞ്ഞിട്ടും നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്താത്ത പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button