KollamKeralaNattuvarthaLatest NewsNewsIndia

നോക്കുകൂലി സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല, സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്: ശിവൻകുട്ടി

തിരുവനന്തപുരം: നോക്കുകൂലി സംഭവം സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ

‘സംസ്ഥാനത്ത് വ്യവസായികള്‍ക്കും സംരംഭങ്ങള്‍ക്കും എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കും. ചവറയില്‍ നോക്കുകൂലി ആവശ്യപ്പെട്ട സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കു’മെന്ന് മന്ത്രി പറഞ്ഞു.

സിപിഎം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രക്തസാക്ഷി സ്മാരകത്തിനായി 10,000 രൂപ സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാല്‍ 10 കോടി മുടക്കി പ്രവാസിയായ ഒരു സാധാരണകാരൻ പണിത കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ കൊടികുത്തുമെന്ന ചവറ പാര്‍ട്ടി സെക്രട്ടറി ബിജുവിന്റെ ഭീഷണി വലിയ തോതിൽ ചർച്ചയായിരുന്നു.

യുവ വ്യവസായിയായ ഷാഹി വിജയനെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് പ്രശ്നത്തിൽ ഉയർന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button