Latest NewsNewsInternationalOmanGulf

ട്രാഫിക് തിരക്ക്: അൽ ശബാബ് റൗണ്ട് എബൗട്ട് എക്‌സിറ്റ് അടച്ചിടുമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: അൽ ഖൗദിലെ അൽ ശബാബ് റൗണ്ട് എബൗട്ട് എക്‌സിറ്റ് അടച്ചിടുമെന്ന് മസ്‌കറ്റ് മുൻസിപ്പാലിറ്റി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അൽ ഖൗദിൽ അൽ ശബാബ് സ്ട്രീറ്റിൽ നിന്ന് അൽ ബറാകത്ത് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്‌സിറ്റാണ് അടച്ചിടുന്നത്.

Read Also: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡനം: പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി യുവതി: കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു

സെപ്റ്റംബർ 25 മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി. മേഖലയിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് വേണ്ടിയാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: മാപ്പിള കർഷകർ പ്രതിരോധം തീർക്കുകയായിരുന്നു, വാരിയംകുന്നന്റേത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം: എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button