Latest NewsNewsInternational

താലിബാനെ ഭയന്ന് രാജ്യം വിട്ടത് ഗര്‍ഭിണികളായ വനിതകള്‍: അമേരിക്ക ക്യാമ്പിലെത്തിച്ചത് 2000 ത്തിലധികം ഗര്‍ഭിണികളെ, ആശങ്ക

ബെര്‍ലിന്‍ : താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ ഭീകരരെ ഭയന്ന് രാജ്യം വിട്ടത് ഗര്‍ഭിണികളായ അഫ്ഗാന്‍ വനിതകളെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് അമേരിക്ക അഫ്ഗാന്‍ പൗരന്‍മാരെ ഒഴിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ തങ്ങളുടെ താവളങ്ങളിലാണ് യുഎസ് അഫ്ഗാന്‍ പൗന്മാരെ ആദ്യം എത്തിച്ചത്.

Read Also :ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസാണ് ഇതില്‍ പ്രധാനം. പത്ത് ദിവസത്തിനകം ഇവരെ ഇവിടെ നിന്നും മാറ്റാം എന്ന ഉറപ്പിലാണ് അഭയാര്‍ത്ഥികളെ ജര്‍മ്മനിയില്‍ എത്തിച്ചത്. റാംസ്റ്റീന്‍ എയര്‍ബേസിലെ കിലോമീറ്ററുകള്‍ നീളമുള്ള റണ്‍വേയില്‍ താത്ക്കാലിക കൂടാരങ്ങളിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത്. അഭയാര്‍ത്ഥികളില്‍ മൂവായിരത്തോളം പേര്‍ സ്ത്രീകളായിരുന്നു. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം പേര്‍ ക്യാമ്പില്‍ വച്ച് കുട്ടികള്‍ ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്യാമ്പിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗര്‍ഭിണികളാണെന്നാണ്, അതായത് രണ്ടായിരം ഗര്‍ഭിണികളെങ്കിലും ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ ഇപ്പോഴുണ്ട്.

എന്നാല്‍ റാംസ്റ്റീന്‍ എയര്‍ബേസിനില്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നത്. ഇത്രയും ഗര്‍ഭിണികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ അവിടെ ഇല്ല എന്നതാണ് പ്രധാന കാരണം. രാത്രികാലങ്ങളില്‍ കടുത്ത തണുപ്പും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ടെന്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ ഹീറ്ററുകള്‍ ഉപയോഗിച്ച് ചൂടാക്കുകയാണ് ചെയ്യുന്നത്. പുറത്ത് നിന്നും കൂടുതല്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ കുറിച്ചും അധികാരികള്‍ ആലോചിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി എട്ട് വിമാനത്താവളങ്ങളിലായി 53000 അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് കഴിയുന്നത്. അഭയാര്‍ത്ഥികളായി എത്തിയവരെ അമേരിക്കയില്‍ പ്രവേശിപ്പിക്കുവാനാണ് തീരുമാനമെങ്കിലും, എത്തിയവരെ കൃത്യമായി പരിശോധിച്ച ശേഷം, അവരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ അമേരിക്കയിലേക്ക് കൊണ്ടുപോകുകയുള്ളു എന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button