KeralaLatest NewsNews

മോഹൻലാൽ മോന്‍സണിന്റെ വീട്ടിലെത്തിയത് നടൻ ബാല വഴി: സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ മോന്‍സനെ പുകഴ്ത്തി ബാല

സഹജീവികളോട് വളരെ സ്‌നേഹവും കരുതലുമുള്ള വ്യക്തിയാണ് മോന്‍സണ്‍ എന്നു ബാല

കൊച്ചി : പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ പുകഴ്ത്തി നടന്‍ ബാല പങ്കുവച്ച വീഡിയോ ശ്രദ്ധനേടുന്നു. 2020 ജൂലൈ എട്ടിനാണു ബാല തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ മോന്‍സനെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. മോന്‍സനെ സഹോദരതുല്യനെന്ന് വിശേഷിപ്പിക്കുകയും ഇയാളുടെ കഴിവുകളെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

read also: നിധി കണ്ടെത്താൻ നരബലി നൽകാൻ ശ്രമം: യുവതിയുടെ പരാതിയിൽ മൂന്നുപേർ പിടിയിൽ

ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് താന്‍ ബിസിനസ് ചെയ്യാന്‍ ആലോചിച്ചിട്ടുണ്ടെന്നും
ചരിത്രമുറങ്ങുന്ന ഇസ്ലാമിക പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും അതിന്റെ ബിസിനസ് നടത്താനായി ട്രംപിന്റെ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും വീഡിയോയിൽ മോന്‍സണ്‍ പറയുന്നു. മോഹന്‍ലാല്‍ മോന്‍സണിന്റെ വീട്ടിലെത്തിയതിനെക്കുറിച്ച്‌ ബാല പറയുന്നത് ഇങ്ങനെ: ‘ഞാന്‍ ഒരു ദിവസം മോഹന്‍ലാലിനെ വിളിച്ച്‌ ഈ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് പുരാവസ്തുകള്‍ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞു. അദ്ദേഹം കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ട് വന്ന് കാണിക്കന്‍ പറ്റില്ല ഇതൊരു മ്യൂസിയാണെന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ലാലേട്ടന്‍ ഇവിടെ വന്നത്. ലാലേട്ടന് ചരിത്രത്തോട് ഭയങ്കര ഇഷ്ടമാണ് കൂടുതല്‍ സംസാരിക്കുന്നതും പുരാവസ്തുക്കളെ കുറിച്ചാണ്.’

സഹജീവികളോട് വളരെ സ്‌നേഹവും കരുതലുമുള്ള വ്യക്തിയാണ് മോന്‍സണ്‍ എന്നും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മോന്‍സണ്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും ബാല പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button