Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണെന്ന് ഒവൈസി

മുസ്ലീങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതാക പിടിച്ച്‌ നടക്കുകയല്ല മറിച്ച്‌ ഒരു രാഷ്‌ട്രീയ ശക്തിയായി മാറുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു.

ന്യൂഡല്‍ഹി: കാന്‍പൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ നാടിന് വേണ്ടി മരിച്ച രക്തസാക്ഷികളാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ള മുസ്ലീം നേതാക്കള്‍ വിവാഹാഘോഷത്തിലെ ബാന്റ് പാര്‍ട്ടി പോലെയാണെന്നും വിവാഹത്തിന് ശേഷം ആദ്യ മാറി നില്‍ക്കേണ്ടി വരിക ബാന്റ് പാര്‍ട്ടി ആയിരിക്കുമെന്നും അതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീം നേതാക്കളെ അവര്‍ മാറ്റി നിര്‍ത്തുമെന്നും ഒവൈസി പറഞ്ഞു. സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി, ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ മുസ്ലീം നേതാക്കളെ ഒരുപോലെ വിമര്‍ശിച്ചുകൊണ്ടാണ് ഒവൈസിയുടെ പരാമര്‍ശം.

മുസ്ലീങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതാക പിടിച്ച്‌ നടക്കുകയല്ല മറിച്ച്‌ ഒരു രാഷ്‌ട്രീയ ശക്തിയായി മാറുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം. ഇതിലൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുമെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

Read Also: നദികളെ അമ്മയായി കാണുന്നു, മലിനമാക്കുന്നത് പോലും തെറ്റ്: വര്‍ഷത്തില്‍ ഒരിക്കൽ നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി

‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ മത്സരിച്ച്‌ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസി റാലികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. മുസ്ലീങ്ങള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകരുത്. ആവശ്യമുള്ളവര്‍ക്ക് തന്റെ പാര്‍ട്ടിയെ സമീപിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കും’- ഒവൈസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button