Latest NewsNews

ഒസാമ ബിന്‍ ലാദന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍പനയ്ക്ക്: ബംഗ്ലാവിന്റെ വില 208 കോടിക്ക് മുകളില്‍

1931 -ല്‍ നിര്‍മ്മിച്ച ഈ വീട് കഴിഞ്ഞ 20 വര്‍ഷമായി മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു

ലോസ് ഏഞ്ചല്‍സ് : ഇരുന്നൂറു കോടിയ്ക്ക് മുകളിൽ വിലയുള്ള വില്ല വില്പനയ്ക്ക്. ഒസാമ ബിന്‍ ലാദന്റെ സഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദന്റെ ഉടമസ്ഥതയിലുള്ളതാണ് വില്ല. ലോസ് ഏഞ്ചല്‍സിലെ ലോവര്‍ ബെല്‍ എയറിന് സമീപത്തുള്ള ബംഗ്ലാവ് 28 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ഒസാമ ബിന്‍ലാദന്‍റെ അര്‍ദ്ധ സഹോദരനായ ഇബ്രാഹിം ബിന്‍ലാദന്‍.

രണ്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് ഈ വില്ല. 7106 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ഈ വില്ലയിൽ 2001 -ലെ ഭീകരാക്രമണത്തിന് ശേഷം ഉടമ താമസിച്ചിട്ടില്ലെന്നും റിപ്പോർട്ട്. ഹോട്ടല്‍ ബെല്‍ എയറില്‍ നിന്നും ബെല്‍ എയര്‍ കൌണ്ടി ക്ലബ്ബില്‍ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ. അതാണ് ഇത്രയും വില ചോദിയ്ക്കാൻ കാരണം.

READ ALSO: മരുഭൂമിയിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയില്‍ പാമ്പിന്‍ മാളങ്ങള്‍, വെള്ളച്ചാട്ടം, തിളങ്ങുന്ന പവിഴം:കണ്ടെത്തല്‍ (വീഡിയോ)

1931 -ല്‍ നിര്‍മ്മിച്ച ഈ വീട് കഴിഞ്ഞ 20 വര്‍ഷമായി മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏഴ് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളും ഉള്ള ബം​ഗ്ലാവിന്റെ അകത്തെ ചിത്രങ്ങളൊന്നും തന്നെ വില്‍പനപരസ്യത്തിനൊപ്പം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button