USALatest NewsNewsInternational

ഒസാമ ബിന്‍ ലാദന്റെ മകൻ അഫ്ഗാനിൽ താലിബാനുമായി ചര്‍ച്ച നടത്തി: യുഎൻ റിപ്പോർട്ട് പുറത്ത്

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിസ്ഥാനിലെത്തി താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി യുഎൻ റിപ്പോർട്ട് . ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ബിന്‍ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ താലിബാനുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാനും അല്‍-ഖ്വയിദയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്, അല്‍-ഖ്വയിദ എന്നീ തീവ്രവാദ സംഘടനകളുടെയും മറ്റ് സഹ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് യുഎൻ പുറത്തുവിട്ടിരിക്കുന്നത്. താലിബാന്കീഴിലുള്ള അഫ്ഗാനിലെയും മറ്റ് സമീപരാജ്യങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

മലപ്പുറത്ത് തെങ്ങിന് തടം എടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് അപൂർവ്വ നിധി ശേഖരം

നേതൃത്വം നഷ്ടമാവുന്നതിന്റെ പ്രശ്‌നങ്ങളില്‍ നിന്നും അല്‍-ഖ്വയിദ തുടര്‍ച്ചയായി ഉയര്‍ന്ന് വരികയാണെന്നും എന്നാല്‍ രാജ്യാന്തര തലത്തില്‍ എന്തെങ്കിലും ‘ഹൈ പ്രൊഫൈല്‍’ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി നിലവില്‍ അല്‍-ഖ്വയിദക്ക് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖ്വയിദയുടെ നേതാവ് ഒസാമ മെഹ്‌മൂദ് ആണെന്നും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി 200 മുതല്‍ 400 വരെ ഫൈറ്റേഴ്‌സ് ആണ് അല്‍-ഖ്വയിദക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനില്‍ താലിബാന് പുറമെ മറ്റ് വിദേശ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ താലിബാന്‍ നടപടികളെടുക്കുന്നതായി കാണുന്നില്ലെന്നും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീവ്രവാദസംഘങ്ങള്‍ക്ക് അഫ്ഗാനില്‍ വലിയ സ്വാതന്ത്ര്യമാണുള്ളതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button