KeralaLatest NewsNews

ജിഹാദിന്റെ ശ്രേഷ്ഠതകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം : മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് നിരോധിക്കാന്‍ സര്‍ക്കാര്‍

ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ട്

തിരുവനന്തപുരം: പതിനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട , ജിഹാദിന്റെ ശ്രേഷ്ഠതകള്‍ പ്രതിപാദിക്കുന്ന മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് വ മുസീറുല്‍ ഗറാം ഇലാ ദാറിസ്സലാം എന്ന ഗ്രന്ഥം നിരോധിക്കാൻ ശിപാര്‍ശ. സിറിയന്‍ പണ്ഡിതന്‍ അഹ്‌മദ് ഇബ്രാഹിം മുഹമ്മദ് ദിമശ്ഖിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഈ ഗ്രന്ഥം നിരോധിക്കണമെന്നു ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാറിന് മുമ്ബില്‍ ശിപാര്‍ശ സമര്‍പ്പിച്ചത്.

read also: കേരളത്തിൽ ഹെലികോപ്റ്റര്‍ ടൂറിസം: തായ് വാന്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി ടൂറിസം മന്ത്രി

പുസ്തകത്തില്‍ നിയമലംഘന ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പിആര്‍ഡി ഡയറക്ടര്‍ കണ്‍വീനറായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ട് എന്നാണ് ബെഹ്‌റ നല്‍കിയ ശിപാര്‍ശയില്‍ പറയുന്നത്. രക്തസാക്ഷിത്വം, ജിഹാദിന്റെ ചരിത്രം, ധൈര്യം തുടങ്ങി 17 അധ്യായങ്ങളുള്ള ഈ പുസ്തകം ഐഎസിന്റെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നതായും സര്‍ക്കാര്‍ കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button