COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് വിതരണം ആരംഭിച്ചു

റിയാദ് : രാജ്യത്ത് കൊവിഡ് 19 വാക്സിന്‍ മൂന്നാം ഡോസ് വിതരണം തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60 വയസിന് മുകളിലുള്ളവര്‍ക്കും മൂന്നാം ഡോസ് വാക്സിന്‍ നല്‍കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ കിഡ്നി രോഗികള്‍ക്കും അവയവ മാറ്റം നടത്തിയവര്‍ക്കും മൂന്നാം ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Read Also : തുര്‍ക്കി നിര്‍മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഏറ്റുവാങ്ങി ഖത്തര്‍ നാവികസേന 

രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ് ഇതുവരെ വിതരണം ചെയ്തത്. വരും ദിനങ്ങളില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാം ഡോസ് വാക്സിന്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രവിശ്യകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടു. 67 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ച അല്‍ബാഹ പ്രവിശ്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. റിയാദ് 66.1, കിഴക്കന്‍ പ്രവിശ്യ 65.5, മക്ക 58.4, അസീര്‍ 56.1, ഖസീം 55.5, ജിസാന്‍ – തബൂക്ക് 53.7, ഹാഇല്‍ 51, മദീന 50.7, വടക്കന്‍ അതിര്‍ത്തി മേഖല 50.5, നജറാന്‍ – അല്‍ജൗഫ് 48.9 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളില്‍ കൊവിഡ് 19 വാക്സിനേഷന്‍ ശതമാന കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button