Latest NewsKeralaNewsLife StyleHealth & Fitness

ഒക്ടോബർ 7 മുതൽ അലർജി പരസ്യത്തിനു നിരോധനം : അവസാന ദിവസങ്ങളിൽ മാക്സിമം ആളുകളെ പറ്റിക്കാനുള്ള പണിയുമായി സംഘം

ഒക്ടോബര് 7 ആം തിയതിക്ക് ശേഷം ഇത്തരം പരസ്യങ്ങൾ ഉണ്ടാവരുതെന്ന് പരസ്യദാതാക്കൾക്ക് നിർദ്ദേശവും നല്കി

മാധ്യമങ്ങളുടെ വിപണി വിജയത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് പരസ്യങ്ങൾ. എന്നാൽ വ്യാജ പരസ്യങ്ങളിലൂടെ ധാരാളം ആളുകൾ ദിനം പ്രതി പറ്റിക്കപ്പെടുകയാണ്. അത്തരത്തിൽ ഇന്നുയത്തെ മാതൃഭൂമി പാത്രത്തിൽ വന്ന ഒരു പരസ്യത്തെക്കുറിച്ചു ചൂണ്ടിക്കാട്ടുകയാണ് ഡോ. അരുൺ. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു എന്ന പേരിൽ ഒക്ടൊബർ 7 മുതൽ നിരോധിക്കപ്പെട്ട ഒരു പരസ്യം മാതൃഭൂമി പത്രത്തിൽ വന്നതാണ് അരുൺ ശ്രദ്ധയിൽപ്പെടുത്തുന്നത്. ക്യാപ്സൂൾ കേരളയുടെ പരിശ്രമത്തിന്റെ ഫലമായി നിരോധിക്കപ്പെട്ടപരസ്യത്തെക്കുറിച്ചാണ് പോസ്റ്റ്

അരുണിന്റെ പോസ്റ്റ് പൂർണ്ണ രൂപം

ഇന്നത്തെ പത്രത്തിലെ ഫ്രന്റ്‌ പേജ്‌ പരസ്യം
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു എന്ന പേരിൽ ഒക്ടൊബർ 7 മുതൽ ഈ പരസ്യത്തിനു നിരോധനം വന്നു കഴിഞ്ഞു. Capsule Kerala യുടെ ശ്രമഫലമായാണു അത്‌ വന്നത്‌.
എന്നാൽ അവസാന ദിവസങ്ങളിൽ മാക്സിമം ആളുകളെ പറ്റിക്കാനുള്ള പണി അവർ നോക്കുന്നു 😡

read also: ര​ഹ​സ്യ കോ​ഡി​ൽ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ, മ​ണി​ക്കൂ​റി​ന് 2000 മു​ത​ൽ : കേ​ര​ള​ത്തി​ൽ പു​രു​ഷ സെ​ക്സ് സംഘങ്ങൾ സജീവം

കാപ്സ്യൂൾ കേരള യുടെ 3 ദിവസം മുൻപത്തെ പോസ്റ്റ്‌ താഴെ കൊടുക്കുന്നു
https://www.facebook.com/2286181428287920/posts/2939797109593012/
ഽഫുൾ പേജ് അലർജി പരസ്യം – ക്യാപ്സ്യൂൾ കേരള ഇമ്പാക്റ്റ്*
(please read, like, comment and share)

കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളത്തിലെ മുൻനിര പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന ഫുൾ പേജ് കളർ പരസ്യങ്ങൾ ആരും മറന്നിരിക്കാനിടയില്ല. സമൂഹത്തിൽ അലർജി മഹാമാരിപോലെയാണെന്നും ചില രക്ത പരിശോധനകളിലൂടെ അതെല്ലാം കണ്ടത്തി ചികിൽസിച്ചു ഭേദമാക്കാമെന്നും പരസ്യം അവകാശപ്പെടുന്നു. നാം താമസിക്കുന്നതിനടുത്തുള്ള നിശ്ചിത ലാബുകളിൽ രക്തം നൽകുക എന്നതാണ് പരസ്യം ഒരുക്കുന്ന കെണി. പരസ്യത്തിൽ പറയുന്നത് പ്രകാരം രക്തം പ്രാദേശിക ലാബുകളിൽ ശേഖരിക്കുകയും തുടർന്ന് കേരളത്തിന് പുറത്തുള്ള മറ്റേതോ സ്ഥലത്തു കൂടുതൽ പരിശോധനയ്ക്കായി അയക്കുകയും ചെയ്യുന്നു.

പിന്നീടെല്ലാം ദുരൂഹമാണെന്നേ പറയാനാകൂ. എവിടെയാണ് പരിശോധിക്കുന്നതെന്നോ തുടർ ചികിത്സ എങ്ങനെ നൽകുമെന്നോ പറയുന്നില്ല. ആദ്യകാലങ്ങളിൽ കാപ്സ്യൂൾ കേരള നൽകിയ പരാതികൾ അധികാരികളോ പത്രങ്ങളോ കാര്യമായെടുത്തില്ല എന്ന് തന്നെ പറയാം. ഇത്തരം അലർജി പരിശോധനകൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു ഗുണവും ഇല്ലെന്ന് സയൻസ് പറയുന്നു. ശ്വാസകോശരോഗ വിദഗ്‌ധരുടെ (Pulmonology Association) സംഘടനയും അതുതന്നെ പറയുന്നു.

ഈ സാഹചര്യത്തിലാണ് ക്യാപ്സ്യൂൾ കേരള പരസ്യങ്ങളുടെ നിയന്ത്രണാധികാരമുള്ള ASCI ( Advertisement Standard Council of India) എന്ന സ്ഥാപനത്തിൽ പരാതി ബോധിപ്പിക്കാൻ നിർബന്ധിതരായത്. ജനങ്ങളെ ചൂഷണം ചെയ്യുന്നതായി തോന്നുന്ന ഇത്തരം പരസ്യങ്ങൾ ഇന്ത്യൻ പരസ്യനിയമങ്ങളെ വെല്ലുവിളിക്കുന്നു. കാപ്സ്യൂൾ പരാതി Consumer Complaints Council (CCC) സ്വീകരിക്കുകയും അലർജി പരസ്യങ്ങൾ നൽകിയ ഏജൻസിയോട് മറുപടിയും പരസ്യത്തിൽ പറഞ്ഞ കാര്യങ്ങളുടെ ശാസ്ത്രം വിശദീകരിക്കാനും ആവശ്യപ്പെട്ടു. അവർക്ക് രേഖാമൂലം മറുപടി നൽകാൻ സമയം നൽകി; വിഡിയോവിലൂടെയോ മറ്റു മാർഗങ്ങൾ ഉപയോഗിച്ചോ അവരുടെ നിലപാടുകൾ ന്യായീകരിക്കാൻ അവസരം കൊടുക്കുകയും ചെയ്‌തു. അതിനു ശേഷമാണ് CCC നടപടിയിലേക്ക് നീങ്ങിയത്.

അലർജി പരസ്യങ്ങൾ പരസ്യനിയമങ്ങളുടെ അധ്യായം ഒന്നിൽ 1.1, 1.4, 1.5 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് കാപ്സ്യൂൾ കേരള വാദിച്ചത് അംഗീകരിക്കപ്പെട്ടു. ഒക്ടോബര് 7 ആം തിയതിക്ക് ശേഷം ഇത്തരം പരസ്യങ്ങൾ ഉണ്ടാവരുതെന്ന് പരസ്യദാതാക്കൾക്ക് നിർദ്ദേശവും നല്കിക്കഴിഞ്ഞു.

ഈ വിഷയത്തിൽ കാപ്സ്യൂളിനോടൊപ്പം പ്രവർത്തിച്ച ഡോ. ജോഗേഷ്, അഡ്വ. ആകാശ്, കേരള ശ്വാസകോശരോഗ വിദഗ്‌ധരുടെ സംഘടനാഭാരവാഹികൾ എന്നിവർ പ്രശ്നത്തിൽ ഇടപെട്ടതിനും സഹായങ്ങളും നിർദേശങ്ങളും നൽകിയതിനും പ്രത്യേകം കൃതജ്ഞത അർഹിക്കുന്നു.

കേരളത്തിൽ കളക്ടർ ഉൾപ്പടെ മറ്റു ഏജൻസികളിൽ ക്യാപ്സ്യൂൾ കേരള നൽകിയ പരാതികൾ പരിഗണയിലാണ്. അതിൽ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. 🥰🥰 🥰🙏 //

https://www.facebook.com/arun.nm/posts/5122220001126397

shortlink

Post Your Comments


Back to top button