Latest NewsNewsInternational

ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറച്ച് പുതിയ പരീക്ഷണവുമായി കമ്പനി

ബംഗളൂരു: ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറച്ച് പുതിയ പരീക്ഷണവുമായി കമ്പനി . ടാസ് എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയാണ് ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം നാലാക്കി നിജപ്പെടുത്തിയത്. തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് തീരുമാനമെന്നാണ് കമ്പനി വിശദീകരണം.

Read Also : തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി

തൊഴിലാളികള്‍ക്ക് കൂടുതല്‍ സന്തോഷകരമായ തൊഴില്‍ സാഹചര്യമൊരുക്കുക എന്നത് ലക്ഷ്യമിട്ടാണ് മാറ്റമെന്ന് കമ്പനി പ്രതികരിച്ചു. കമ്പനി നടത്തിയ ആഭ്യന്തര സര്‍വേയില്‍ 80 ശതമാനം ജീവനക്കാരും തീരുമാനത്തെ അനുകൂലിച്ചു. തൊഴില്‍ ദിനങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമയം ജോലിയെടുക്കാന്‍ അവരെല്ലാം തയാറായിയെന്നും കമ്പനി വ്യക്തമാക്കി.

യുവാക്കാളായ ജീവനക്കാരുള്ള പുതിയൊരു കമ്പനിയാണ് ഞങ്ങളുടേത്. ജീവനക്കാരുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് എന്ത് പരീക്ഷണവും നടത്താം. ഇത് മറ്റ് പല കമ്പനികള്‍ക്കും മാതൃകയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സി.ഇ.ഒ ത്രിഷാന്ത് അറോറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button