Latest NewsIndia

ഡല്‍ഹി വര്‍ഗീയ കലാപം ആസൂത്രിതം, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ധനസമാഹരണവും വലിയ ഗൂഢാലോചനയും നടന്നു! കോടതി

ഏതെങ്കലും വിഷയത്തിന്റെ അടിസ്‌ഥാനത്തിലുണ്ടായ പെട്ടന്നുള്ള പ്രകോപനമല്ല കലാപത്തിലേക്ക്‌ നയിച്ചത്‌.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ മേഖലയില്‍ പൗരത്വ ഭേദഗതിക്കെതിരെ എന്ന പേരിൽ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ഗീയ കലാപം ആസൂത്രിതമെന്ന്‌ ഡല്‍ഹി ഹൈക്കോടതി. കലാപരീതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകുമെന്നും സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ്‌ നടന്നതെന്നും കോടതി നിരീക്ഷിച്ചു. ഏതെങ്കലും വിഷയത്തിന്റെ അടിസ്‌ഥാനത്തിലുണ്ടായ പെട്ടന്നുള്ള പ്രകോപനമല്ല കലാപത്തിലേക്ക്‌ നയിച്ചത്‌. പകരം വളരെ ആസൂത്രിതമായ കലാപമായിരുന്നു ലക്‌ഷ്യം.

ജനജീവിതം തടസപ്പെടുത്തി ക്രമസമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ഒരുക്കങ്ങളും ആസൂത്രണവും ഉണ്ടായിട്ടുണ്ട്‌. ഇതിന്റെ മുന്നോടിയായി സി.സി. ടിവി ക്യാമറകള്‍ നേരത്തെ നശിപ്പിച്ചു. വന്‍ തോതില്‍ ആയുധ സമാഹരണവും ഉണ്ടായി. കലാപം നിയന്ത്രിക്കാന്‍ നിയോഗിച്ച എണ്ണത്തില്‍ കുറവായിരുന്ന പോലീസുകാര്‍ക്കുനേരേ വടി, ബാറ്റ്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ കലാപകാരികള്‍ ആക്രമിണം നടത്തിയതെന്നും കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ്‌കോണ്‍സ്‌റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകക്കേസിലെ പ്രതി മുഹമ്മദ്‌ ഇബ്രാഹിമിന്റെ ജാമ്യ ഹര്‍ജി തള്ളി കോടതി നിരീക്ഷിച്ചു.

മൂന്നു ദിവസം നീണ്ടുനിന്ന കലാപത്തില്‍ 50 ല്‍ അധികംപേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. പ്രതിപക്ഷ പാർട്ടികൾ വലിയ പിന്തുണയാണ് ഈ സമരത്തിന് നൽകിയത്. കലാപം നടന്നപ്പോഴും സർക്കാരിനെതിരെയാണ് ഇവർ പ്രതികരിച്ചത്. കലാപകാരികൾക്ക് കൂട്ടു നിൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button