Latest NewsIndiaNewsCrime

ഭർത്താവിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു, പിന്നാലെ കോവിഡ് ബാധിച്ച് മരണം: നീതിക്കായി ഭാര്യയുടെ പോരാട്ടം

ചെന്നൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഭർത്താവിന് ജോലി നഷ്ടപ്പെടുകയും പിന്നാലെ കോവിഡ് ബാധിച്ച് അദ്ദേഹം മരണമടയുകയും ചെയ്തതോടെ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് ചെന്നൈ സ്വദേശിനി. 48കാരനായ രമേശ് സുബ്രഹ്മണ്യനെ നിർബന്ധിച്ച് ജോലി രാജിവെപ്പിച്ച ചെന്നൈയിലെ സിനമിഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഭാര്യ കാമേശ്വരി നിയമപോരാട്ടം നടത്തുന്നത്.

Also Read: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നാട് നന്നാക്കാനിറങ്ങണ്ട: പോലീസ് സേന ശുദ്ധീകരിക്കാൻ യോഗി സർക്കാർ

ഏപ്രില്‍ എട്ടിന് കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം മേധാവി വിളിച്ച് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കമ്പനിയുടെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് രണ്ടു മാസം നോട്ടീസ് നല്‍കാന്‍ സമയം നല്‍കണമെന്നും ഈ സമയത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താമെന്നും രമേശ് അറിയിച്ചുവെങ്കിലും കമ്പനി അനുവദിച്ചില്ലെന്ന് കാമേശ്വരി പറയുന്നു.

നോട്ടീസ് കാലാവധി പോലും നല്‍കാതെ രാജിവയ്പ്പിച്ചുവെന്നും അതിനു പിന്നാലെയാണ് ഭര്‍ത്താവ് രമേശ് സുബ്രഹ്മണ്യം മരണമടഞ്ഞതെന്നും അതിനാല്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഭാര്യ കാമേശ്വരിയുടെ ആവശ്യം. 18 ലക്ഷം രൂപയാണ് രമേശിന്റെ കൊവിഡ് ചികിത്സയ്ക്കായി ചെലവായത്. ഭർത്താവിന്റെ ജോലി പോകുകയും ചികിത്സയ്ക്കുള്ള പണം കണ്ടെത്തേണ്ടി വരികയും ചെയ്തതോടെ അധ്യാപികയായിരുന്ന ഭാര്യ കാമേശ്വരി സാമ്പത്തികമായി തകർന്നു.

രണ്ട് മാസത്തെ നോട്ടീസ് പിരീഡ് അനുവദിച്ചിരുന്നെങ്കിൽ ഭർത്താവിന് 1.5 കോടി രൂപ ഇൻഷുറൻസ് തുകയായി ലഭിക്കുമായിരുന്നുവെന്നും കൂടുതൽ മികച്ച ചികിത്സ നൽകാമായിരുന്നുവെന്നും കാമേശ്വരി പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് കമ്പനി രമേശിന്റെ കുടുംബത്തിന് നൽകാൻ തയ്യാറായത്. എന്നാൽ ഇത് സ്വീകരിക്കാൻ കുടുംബം തയ്യാറായിട്ടില്ല. എങ്ങനെയാണ് ഞാൻ വീട്ടുചെലവുകൾനടത്തുക, ഇഎംഐ അടയ്ക്കുക. കമ്പനിയുടെ നിയമത്തിൽ പറയുന്ന നോട്ടീസ് പിരീഡ് മാത്രമാണ് ആവശ്യപ്പെട്ടത്. അവകാശപ്പെട്ട ആ രണ്ട് മാസം അനുവദിച്ചിരുന്നെങ്കിൽ കമ്പനിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്നും കാമേശ്വരി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button