KeralaLatest NewsNews

മോന്‍സനെതിരെ പരാതി നല്‍കിയവരിലൊരാള്‍ക്ക് മുഹമ്മദ് റിയാസുമായി ബന്ധം: അഡ്വ. അനില്‍ ബോസ്

മോന്‍സണിന്റെ വീട്ടില്‍ വന്ന് ഇടപെട്ട ബെഹ്‌റയെക്കുറിച്ചോ മനോജ് എബ്രഹാമിനെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡിനെക്കുറിച്ചോ അന്വേഷണമില്ല.

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരിലൊരാള്‍ക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസ്. പരാതിക്കാരിലൊരാളായ യാക്കൂബിന് മന്ത്രി മുഹമ്മദ് റിയാസുമായുള്ള ബന്ധുത്വം പരിശോധിക്കണമെന്നായിരുന്നു അനില്‍ ബോസിന്റെ ആരോപണം.

‘യാക്കൂബ് എന്ന പരാതിക്കാരന് സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസുമായുള്ള ബന്ധുത പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പരാതിയില്‍ കെ സുധാകരന്റെ പേര് ചേര്‍ത്ത ഗൂഢാലോചന അന്വേഷിക്കണം. ഈ വിഷയുമായി ബന്ധപ്പെട്ട് എല്ലാ ചാനല്‍ ചര്‍ച്ചകളിലും താന്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട’- അനില്‍ ബോസ് പറഞ്ഞു.

Read Also: മോൻസൺ തട്ടിപ്പുകാരന്‍ ആണെന്ന് നേരത്തെ അറിയാമായിരുന്നു: മന്ത്രി അഹമ്മദ് ദേവർകോവിൽ

‘പരാതിക്കാരെ പലവട്ടം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് ക്ഷേമം തിരക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആറുതവണ വിളിച്ചെന്നും പരാതി ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നും പരാതിക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്. 2017 മുതല്‍ മനോജ് എബ്രഹാം ഈ കേസ് അന്വേഷിച്ച് തുടങ്ങിയതാണ്. അത്തരത്തില്‍ മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് മോന്‍സണ് പൊലീസ് പ്രൊട്ടക്ഷനും വീട്ടില്‍ ബീറ്റും വെച്ചതെന്തിനായിരുന്നു. ആര്‍ക്കുവേണ്ടിയാണ് നടപടി വൈകിച്ചത്. ഇതെല്ലാം അവഗണിച്ച് കെ സുധാകരനെ മാത്രം ലക്ഷ്യം വെച്ചുള്ള ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. മോന്‍സണിന്റെ വീട്ടില്‍ വന്ന് ഇടപെട്ട ബെഹ്‌റയെക്കുറിച്ചോ മനോജ് എബ്രഹാമിനെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡിനെക്കുറിച്ചോ അന്വേഷണമില്ല. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുന്നവര്‍ കെ സുധാകരന്‍ അവിടെ വന്നിരുന്നു എന്ന് പറയുന്നത്’- അനിൽ ബോസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button