Latest NewsKeralaNewsIndia

സ്വപ്ന സുരേഷിനെ തേടി പോലീസ് നാടൊട്ടുക്ക് പാഞ്ഞപ്പോൾ സ്വപ്ന ഒളിവിൽ കഴിഞ്ഞത് മോൺസന്റെ സംരക്ഷണയിൽ?

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ അറസ്റ്റിലാകുന്നതിനു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നത് മോൺസൻ മാവുങ്കലിന്റെ തണലിലെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങൾ ഉള്ള സമയമായിരുന്നിട്ട് കൂടെ സ്വപനയും കൂട്ടരും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കടന്നിരുന്നു. ഇതിനു വഴിയൊരുക്കിയത് പോലീസ് സംവിധാനം തന്നെയാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു. പോലീസിന്റെ മൂക്കിന് കീഴെ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

Also Read:ഒരു ദിവസത്തോടെ ലോകം അവസാനിക്കില്ല, സത്യം ഉയർത്തെഴുന്നേൽക്കും, ക്ഷമയോടെ കാക്കാം: കെ ടി ജലീൽ

സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് ‘പിന്തുണ’ ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ സംശയിച്ചത്. ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത് മോൻസന്റെ വീട്ടിൽ ആകാമെന്ന സംശയമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയതാണോയെന്ന സംശയവുമുണ്ട്. മോൻസന്റെ വീട് സുരക്ഷിത താവളമാണ്. പുറത്തുനിന്നു ആർക്കും നിരീക്ഷിക്കാൻ കഴിയില്ല. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു. ചേര്‍ത്തല മോന്‍സന്റെ നാടായതിനാല്‍ തന്നെ ഈ സംശയം ബലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ എറണാകുളം കലൂരിലെ വീട്ടിലെ ‘പുരാവസ്തുക്കള്‍’ കണ്ടുകെട്ടാൻ സാധ്യത. ഇതിനായി ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പുരാവസ്തുക്കള്‍ എന്ന പേരിലുള്ളവയെല്ലാം വ്യാജമാണെന്നാണ് മോന്‍സണ്‍ ചോദ്യം ചെയ്യലിൽ തുറന്നു സമ്മതിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button