KottayamKeralaLatest NewsNewsCrime

നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇരിക്കുകയായിരുന്നു: കോളേജ് പ്രിന്‍സിപ്പല്‍

പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും പകരം കൂളായി അവിടെ തന്നെ ഇരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവ സമയത്ത് ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പതിനൊന്നരയോടെ സെക്യൂരിറ്റി വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അസ്വഭാവികത തോന്നിയതോടെയാണ് മറ്റു കുട്ടികള്‍ ഓടിയെത്തിയതും സംഭവം കണ്ടതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും പ്രണയത്തില്‍ ആയിരുന്നോ എന്നത് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിയ ഉടനെ മരിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പരീക്ഷയ്ക്കുശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പിന്നീടാണ് അഭിഷേക് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button