ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവല്ലം ടോള്‍ പ്ലാസയിലൂടെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖകളും അതിനുശേഷം സൗജന്യ പാസും പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാം

തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരം ഒത്തുതീര്‍ത്തു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ടോള്‍ പ്ലാസ സമരം ഒത്തുതീര്‍പ്പായത്. കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ വഴി കടന്നു പോകാമെന്ന് തീരുമാനമായി. ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖകളും അതിനുശേഷം സൗജന്യ പാസും പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാം. പാസ് വിതരണം ആരംഭിച്ചു.

ടോള്‍ പ്ലാസ പ്രദേശത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കാനും യോഗത്തില്‍ തീരുമാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടോള്‍ പ്ലാസ അധികൃതര്‍ തുടരുകയാണ്. തിരുവല്ലം ജംഗ്ഷനില്‍ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കോവളം പാറോട് പ്രദേശത്തെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ പാലക്കാട് ഐഐടിയിലെ വിദഗ്ധര്‍ എത്തി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ, എം വിന്‍സെന്റ് എംഎല്‍എ, ഡിസിപി വൈഭവ് സക്‌സേന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button