Latest NewsIndia

ഗാന്ധി സ്നേഹം അടക്കാനാവുന്നില്ല! എസ്പി നേതാവ് ഫിറോസ്ഖാന്റെ പൊട്ടിക്കരച്ചിൽ കണ്ട്‌ ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

കൂടാതെ വരിവരിയായി മറ്റു പ്രവർത്തകർ പ്രതിമയുടെ മുന്നിൽ തലവെച്ചു കരയുന്നതും കാണാം.

ലഖ്‌നൗ: 2019 ൽ ആണ് സമ്പൽ നേതാവ് ഫിറോസ്ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ച ശേഷം ഇദ്ദേഹം പൊട്ടിക്കരയുന്ന വീഡിയോ ആയിരുന്നു അന്ന് വൈറലായത്. എന്നാൽ ഇപ്പോൾ 2 വർഷങ്ങൾക്കിപ്പുറം വീണ്ടും അദ്ദേഹം ഗാന്ധി ജയന്തി ദിനത്തിൽ പ്രതിമയിൽ മാലചാർത്തിയ ശേഷം ബാപ്പൂ എന്ന് നിലവിളിച്ചു കരയുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഒരു കൂട്ടം പ്രവർത്തകരുടെ ഇടയിലാണ് ഇദ്ദേഹത്തിന്റെ മുതലക്കണ്ണീർ. ഇത് കണ്ട്‌ പ്രവർത്തകർ ചിരിയടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം. കൂടാതെ വരിവരിയായി മറ്റു പ്രവർത്തകർ പ്രതിമയുടെ മുന്നിൽ തലവെച്ചു കരയുന്നതും കാണാം.

 

shortlink

Post Your Comments


Back to top button