KeralaLatest NewsNews

ഗള്‍ഫിലെ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത പ്രമുഖ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

തിരുവനന്തപുരം : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് പൊലീസിന്റെ പിടിയിലായത്. ഗള്‍ഫില്‍ നിന്നു മടങ്ങി വരുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേര്‍ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Read Also : പാർശ്വഫലങ്ങളില്ല, മരണ നിരക്ക് കുറയ്‌ക്കും: കോവിഡിനെതിരെയുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് കമ്പനി

2019 മെയ് എട്ടിന് പുലര്‍ച്ചെ എം സി റോഡില്‍ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗള്‍ഫിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ട അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ആഡംബര കാറിലെത്തിയ അക്രമി സംഘം ഷബീറിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി വടിവാളും കമ്പി വടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയില്‍ നിന്ന് ഇറക്കി വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീര്‍ ആശുപത്രിയിലായി.

ഷബീറും അംജിത്തും ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ കടയുടെ പാര്‍ട്ണര്‍ ആണെന്ന രീതിയില്‍ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷര്‍ എന്ന സിനിമയും നിര്‍മിച്ചു. ബിസിനസ് അക്കൗണ്ടില്‍ അംജിത് നടത്തിയ തിരിമറികള്‍ ഷബീറിന് ബോധ്യപ്പെടാതിരിക്കാന്‍ അവധി കഴിഞ്ഞ് തിരികെ ഗള്‍ഫില്‍ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂര്‍ സ്വദേശി മാഹീന്‍ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button