KottayamKeralaNattuvarthaLatest NewsNewsIndia

നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ ചെറുപ്പത്തിലേ അവളെ കരാട്ടെ, കളരി എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ പഠിപ്പിക്കുക: ഹരീഷ് പേരടി

പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്

തിരുവനന്തപുരം: മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പുമായി നടൻ ഹരീഷ് പേരടി രംഗത്ത്. നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ അവളെ ചെറുപ്പത്തിലെ കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ പഠിപ്പിക്കുക എന്നാണ് ഫേസ്ബുക്കിൽ ഹരീഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. നിധിനയുടെ കൊലപാതകത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന്‌ ഇതൊരു താക്കീതാണെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

Also Read:ശഹീന്‍ കൊടുങ്കാറ്റ് : ശക്​തമായ മഴക്ക്​ സാധ്യതയെന്ന് കാലാവസ്​ഥ നിരീക്ഷണ​ കേന്ദ്രം

‘പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷൻമാരുടെയും ധാരണ. അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജൻമികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക. പുതിയ ജീവിതം കെട്ടിപടുക്കുക’, ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, നിധിനയുടെ മരണം സംസ്ഥാനത്ത് വലിയൊരു ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രണയം പോലും ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നുവെന്നാണ് പലരും വിഷയത്തിൽ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button