KeralaLatest NewsNews

എം.ജി ശ്രീകുമാറിന് നൽകിയ വജ്രമോതിരത്തിന്റെ വില 300 രൂപ, മോഹൻലാലിനെ വീട്ടിൽ കൊണ്ടുവരാൻ ചെയ്തത്: മോൻസന്റെ വിശദീകരണം

രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു തുടങ്ങിയത്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, മുംബൈയിൽ ഒരാളെ കൊലപ്പെടുത്തി, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട് തുടങ്ങിയ അനേകം തള്ള് കഥകൾ മോൻസൻ താനുമായി അടുപ്പമുള്ളവരോട് പങ്കുവെച്ചിരുന്നു.

മോഹൻലാൽ മുതൽ പേർളി മാണി വരെയുള്ളവരുടെ കൂടെ നിന്ന് ഇയാൾ ഫോട്ടോയെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇയാളുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുമുണ്ട്. മോഹന്‍ലാലിനെ വീട്ടില്‍ കൊണ്ടു വരാനായി ഇയാൾ പലവഴികളും പരീക്ഷിച്ചിരുന്നു. ഒരു വ്യാപാരിക്ക് ഇയാൾ ഇതിനായി ഒരു മോതിരം നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ജപ്പാന്‍ രാജവംശത്തിലെ പ്രധാനി ധരിച്ചിരുന്ന മോതിരമാണെന്നായിരുന്നു ഇയാൾ വ്യാപാരിയോട് പറഞ്ഞിരുന്നത്. ഇതിനു വെറും അഞ്ഞൂറ് രൂപയായിരുന്നു വില.

Also Read:കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വളരെ മോശം: പാർട്ടി സ്ഥാനം രാജിവെച്ച് മുൻ ഐആർഎസ് ഉദ്യോഗസ്ഥ

ഗായകൻ എം.ജി ശ്രീകുമാറിന് നൽകിയതും ഇതുപോലത്തെ മോതിരമായിരുന്നു. ഈ ‘കറുത്ത വജ്രമോതിര’ത്തിന്റെ വില 300 രൂപയായിരുന്നു. വലിയ വിലയുള്ള മോതിരം, സുഹൃത്ത് ഡോക്ടർ മോൻസൻ നൽകിയതാണെന്ന് എം ജി ശ്രീകുമാർ ചാനലിൽ വെളിപ്പെടുത്തിയിരുന്നു. ഇതുള്‍പ്പെടെ മോന്‍സണ്‍ പലര്‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണല്‍ മാര്‍ക്കറ്റില്‍നിന്ന് 200-1000 രൂപയ്ക്കു വാങ്ങിയതായിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരം മുഴുവന്‍ തട്ടിപ്പായിരുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍നിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഐപാഡില്‍ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ നടത്തിയ പരിശോധനയില്‍ ഐപാഡില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായില്ല. തട്ടിപ്പിനുപയോഗിച്ച രേഖകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണു നിഗമനം. ഫയലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button