Latest NewsUAENewsInternationalGulf

യുഎഇയിൽ വിമാനാപകടം: മെഡിക്കൽ ടീമംഗങ്ങൾ ഉൾപ്പെടെ നാലു മരണം

അബുദാബി: യുഎഇയിൽ വിമാനാപകടം. എയർ ആംബുലൻസ് തകർന്ന് നാലു പേർ മരിച്ചു. ഡോക്ടറും നഴ്‌സും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടിക്കിടെയാണ് എയർ അംബുലൻസ് തകർന്നു വീണത്. രണ്ടു പൈലറ്റുമാരും അപകടത്തിൽ മരിച്ചു.

Read Also: അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിന്തിരിയാം?: ബോധവത്ക്കരണവുമായി കേരള പൊലീസ്‌

പൈലറ്റ് ട്രെയിനർ ഖമീസ് സഈദ അൽ ഹോളി, ലഫ്റ്റനന്റ് പൈലറ്റ് നാസർ മുഹമ്മദ് അൽ റാഷിദി, വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഷഹിദ് ഫറൂഖ് ഘോലം, നഴ്സ് ജോയൽ ക്വിയി സകാര മിന്റോ തുടങ്ങിയവരാണ് മരിച്ചത്.

വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് അബുദാബി പോലീസ് അനുശോചനം അറിയിച്ചു. പൈലറ്റുമാരുടെയും മെഡിക്കൽ ടീമംഗങ്ങളുടെയും മരണത്തിൽ അഗാധമായ ദു:ഖമുണ്ടെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അബുദാബി പോലീസ് ട്വീറ്റ് ചെയ്തു.

Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

shortlink

Related Articles

Post Your Comments


Back to top button