Latest NewsNewsIndia

ഗോ​ഡ്‌​സെ​യെ പ്ര​കീ​ര്‍​ത്തി​ച്ച​വ​രു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്ക​ണം: വ​രു​ണ്‍ ഗാ​ന്ധി

ഇ​ന്ത്യ എ​പ്പോ​ഴും ആ​ത്മീ​യ​മാ​യി വ​ലി​യൊ​രു ശ​ക്തി​യാ​ണ്.

ന്യൂ​ഡ​ല്‍​ഹി: മഹാത്മാ ഗാന്ധിയുടെ ജ​ന്മ​ദി​ന​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നും ഹി​ന്ദു തീ​വ്ര​വാ​ദി​യു​മാ​യ നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​കീ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി രം​ഗ​ത്ത്. ഗോ​ഡ്സെ​യെ പ്ര​കീ​ര്‍​ത്തി​ച്ച​വ​രു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെന്നും വ​രു​ണ്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു

Read Also: മകന്റെ കൊലയാളിക്ക് മാപ്പുനല്‍കിയ ഉമ്മയ്ക്ക് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ വക വീട്

‘മാ​ന​സി​കാസ്വാ​സ്ഥ്യ​മു​ള്ള​വ​രാ​ണ് ഗോ​ഡ്‌​സെ​യെ പു​ക​ഴ്ത്തു​ന്ന​ത്. ഇ​ന്ത്യ എ​പ്പോ​ഴും ആ​ത്മീ​യ​മാ​യി വ​ലി​യൊ​രു ശ​ക്തി​യാ​ണ്. ഈ ​ആ​ത്മീ​യ​ത​യ്ക്ക് ലോ​ക​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത് ഗാ​ന്ധി​ജി​യു​ടെ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യാ​ണ്. ഗോ​ഡ്‌​സെ​യ്ക്ക് സി​ന്ദാ​ബാ​ദ് വി​ളി​ക്കു​ന്ന​വ​ര്‍ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ്’- വ​രു​ണ്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button