Latest NewsNewsBahrainGulf

ബഹ്‌റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി

മനാമ : ബഹ്‌റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡും ചേര്‍ന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്.

Read Also : ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട് : ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബറിൽ 

ബഹ്‌റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ സന്ദര്‍ശനവേളയില്‍ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് എക്കാലവും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാന്‍ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു.

ഇസ്രായേലും ബഹ്‌റൈനും തമ്മിലുള്ള സഹകരണം ശക്തമായതായും എംബസികള്‍ വഴി കൂടുതല്‍ വിപുലമായ സഹകരണത്തിന് അവസരങ്ങളുള്ളതായും ഉദ്ഘാടനച്ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button