KeralaLatest NewsNews

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കി

അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കിയാതായി റിപ്പോർട്ട്. പൊലീസ് ആസ്ഥാനത്ത് എത്തിയ ലക്ഷ്മണിന് കോണ്‍ഫറന്‍സ് ഹാളില്‍ സീറ്റ് നല്‍കിയില്ലെന്നും ഓണ്‍ലൈനില്‍ പങ്കെടുത്താല്‍ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചുവെന്നുമാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നത് . ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫിസിലിരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

read also: ആര്യന്‍ ഉള്‍പ്പെടെ ലഹരി പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ച വമ്പന്‍ സ്രാവുകളെ അകത്താക്കിയത് സമീര്‍ വാങ്കെഡ

പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ലക്ഷ്മണിന് അടുത്ത ബന്ധം ഉള്ളതായും കേസില്‍ വഴിവിട്ട് ഇടപ്പെട്ടതായും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. എസ്‌എച്ച്‌ഒമാര്‍ മുതല്‍ ഡിജിപി വരെ യോഗത്തില്‍ പങ്കെടുത്ത ഈ യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പ്രത്യേകിച്ച്‌ യൂണിഫോമിട്ട് പോകരുത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പോലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button