Latest NewsNewsIndia

കനയ്യ മറ്റെരു സിദ്ധു, ഭാവിയിൽ കോൺഗ്രസിന് ബാധ്യതയാകും: പരിഹാസവുമായി ആർജെഡി നേതാവ്

പട്‌ന : കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. കനയ്യ മറ്റൊരു സിദ്ധുവാണെന്നും ഭാവിയിൽ കനയ്യ കോൺഗ്രസിന് ബാധ്യതയാകുമെന്നാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് കനയകുമാർ ആർജെഡി സ്ഥാനാർഥി തൻവീർ ഹുസൈനെതിരെ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയായ ബിജെപി നേതാവ് ഗിരിരാജ് സിങാണ് വിജയിച്ചത്. ആർജെഡി സ്ഥാനാർത്ഥി രണ്ടും കനയ്യകുമാർ മൂന്നാം സ്ഥാനത്തായിരുന്നു. ആർജെഡിയുടെ ആവശ്യം നിരസിച്ച് കനയ്യ മത്സരിച്ചത് പാർട്ടിയ്ക്ക് കടുത്ത നീരസം ഉണ്ടാക്കിയിരുന്നു.

Read Also  :  കേരളത്തിന് വീണ്ടും അവാർഡ്: മികച്ച വാക്‌സിനേഷനുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി

സിപിഐ ദേശീയ നിർവാഹകസമിതി അംഗമായ കനയ്യ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. ഭാവിയിൽ ബീഹാർ മുഖ്യമന്ത്രി ആക്കാമെന്ന് വാഗ്ദാനം ചെയ്താണ് രാഹുൽ കോൺഗ്രസിലേക്ക് കനയ്യയെ ചേർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button