ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: നാലുപേർ പിടിയിൽ

തിരുവനന്തപുരം: ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് മുത്താനയിലാണ് സംഭവം. വീട്ടിൽ തനിച്ചാണെന്ന് തിരിച്ചറിഞ്ഞ നാൽവർ സംഘം യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

Also Read:ഭീഷണിക്ക് വഴങ്ങില്ല: ലക്ഷദ്വീപിൽ ജനങ്ങളുടെ പിന്തുണയോടെ ഗാന്ധി പ്രതിമ സ്ഥാപിച്ച് കേന്ദ്രസർക്കാർ

സ്വന്തമായി കുളമുള്ള ബന്ധുവിന്റെ വീട്ടില്‍ കുളിക്കാനും തുണി അലക്കാനുമായി യുവതി എല്ലാദിവസവും പോകാറുണ്ട്. എന്നാൽ സംഭവ ദിവസം ബന്ധുവീട്ടിലുള്ളവര്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു നാലുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചത്.

പീഡനശ്രമത്തിനിടെ യുവതിയുടെ തല ഭിത്തിയിലിടിച്ച് ബോധം പോവുകയും തുടർന്ന് നാൽവർസംഘം രക്ഷപ്പെടുകയും ചെയ്തു. വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button