Latest NewsIndiaNews

ആര്യന്റെ അറസ്റ്റ്, ഷാരൂഖ് ഖാന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിംഗ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത സംഭവം ബോളിവുഡിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആര്യന്റെ അറസ്റ്റിനെ തുടര്‍ന്ന് ഷാരൂഖിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത് എത്തി. സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് ശേഷം സഹോദരി അല്‍വീര ഖാന്‍ ഷാരൂഖിന്റെ കുടുംബത്തിന് പിന്തുണയുമായി എത്തി. ലഹരി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എന്‍സിബിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് സല്‍മാന്റെ സഹോദരി ഇന്ന് ഷാരൂഖാന്റെ വസതിയിലെത്തിയത്.

Read Also : യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി അധികൃതർ

ഷാരൂഖിന്റെ മുംബൈയിലുള്ള വീട്ടിലാണ് അല്‍വീര ഖാന്‍ എത്തിയത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയായിരുന്നു സല്‍മാന്‍ ഖാന്‍ ഷാരൂഖിന് അരികിലെത്തിയത്. മുംബൈയിലെ മന്നത്തിലുള്ള വീട്ടില്‍ സല്‍മാന്‍ സന്ദര്‍ശിച്ച് മടങ്ങി. ലഹരി പാര്‍ട്ടിയും തുടര്‍ന്നുണ്ടായ അറസ്റ്റും ചര്‍ച്ചയായതോടെ നിരവധി താരങ്ങളാണ് ഷാരൂഖിന് പിന്തുണയുമായെത്തുന്നത്.

സുനില്‍ ഷെട്ടി, പൂജാ ബട്ട്, സുചിത്ര കൃഷ്ണമൂര്‍ത്തി, ഹന്‍സാല്‍ മെഹ്ത എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ക്രൂയിസ് കപ്പലില്‍ നടന്ന സംഗീത പാര്‍ട്ടിയില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യനുള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയിലായത്. ഇന്ന് കോടതിയില്‍ ഹാജരായ ആര്യന്റെ ജാമ്യാപേക്ഷ മുംബൈ സിറ്റി കോടതി തള്ളുകയും കസ്റ്റഡി കാലാവധി എഴ് വരെ നീട്ടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button