Latest NewsNewsIndia

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്ന് നടന്‍

മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പുതിയ പാര്‍ലമെന്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്നും ഷാരൂഖ് കുറിച്ചു.

Read Also: സ്കൂളിലെ അധ്യാപകർ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ഒരു ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഒരു പുതിയ ഇന്ത്യയ്ക്കായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം, ഇന്ത്യയുടെ മഹത്വം എന്ന പഴയ സ്വപ്നവുമായി.’.ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button