ThiruvananthapuramLatest NewsKeralaNews

ശബരിമല വിമാനത്താവളം: കേന്ദ്രത്തിന്റെ ചോദ്യത്തിന് കുന്ന് നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്ന് കേരളത്തിന്റെ മറുപടി

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകി. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിച്ചാൽ കോഴിക്കോട് വിമാനത്താവളം പോലെ ടേബിൾടോപ് വേണ്ടിവരില്ലേ എന്ന ആശങ്ക ഡിജിസിഎ പങ്കുവച്ചിരുന്നു.

Also Read: ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ

വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്ന് അല്ലെന്നും ഭൂമി നിരത്തുമ്പോള്‍ കുഴികൾ ഒഴിവാകുമെന്നും കൃത്യമായ രേഖകൾ സഹിതം കേന്ദ്രത്തിനു മറുപടി നൽകി. രാജ്യാന്തര വിമാനത്താവളത്തിനാവശ്യമായ 3000 മീറ്റർ നീളമുള്ള റൺവേ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് കൺസൾട്ടൻസി കമ്പനി ലൂയി ബഗ്ർ പുതുക്കിയ റിപ്പോർട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വിശദമായ പരിശോധനകൾക്കുശേഷം കേന്ദ്രത്തിനു മറുപടി നൽകിയത്.

കെഎസ്ഐഡിസിയും ലൂയി ബഗ്റും റിപ്പോർട്ടിൽ ഒപ്പിട്ടില്ലെന്ന ഡിജിസിഎയുടെ ചോദ്യത്തിനു മറുപടിയായി ഒപ്പിട്ട കോപ്പിയും അയച്ചിട്ടുണ്ട്. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യോമയാന മന്ത്രാലയം വിശദീകരണം തേടിയപ്പോഴാണ് വിമാനത്താവളം നിർമിക്കാൻ എസ്റ്റേറ്റ് പറ്റിയതല്ലെന്നു ഡിജിസിഎ മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button