Latest NewsNewsIndia

പ്രധാനമന്ത്രി ആവാസ് യോജന: രണ്ടര ലക്ഷം രൂപ വീതം നൽകി മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ കേന്ദ്രസർക്കാർ ലക്ഷപ്രഭുക്കളാക്കി

2014 ന് ശേഷം രാജ്യത്ത് സർക്കാർ ഒരു കോടി പതിമൂന്ന് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകി

ലക്നൗ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കൃത്യമായി നടപ്പാക്കിയത് വഴി ഓരോ ഗുണഭോക്താവിനും രണ്ടര ലക്ഷം രൂപ നൽകിയെന്നും അതുവഴി രാജ്യത്ത് മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ കേന്ദ്ര സർക്കാർ ലക്ഷപ്രഭുക്കളാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ന് ശേഷം രാജ്യത്ത് സർക്കാർ ഒരു കോടി പതിമൂന്ന് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയെന്നും അദ്ദേഹം അറിയിച്ചു. ‘ആസാദി @ 75 പുതിയ നാഗരിക ഇന്ത്യ നാഗരിക ഭൂപ്രകൃതിയുടെ പരിവർത്തനം’ എന്ന തലക്കെട്ടിൽ ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നടന്ന സമ്മേളനവും എക്സിബിഷനും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്ത് ഈ കാലയളവിൽ മൂന്നുകോടി ജനങ്ങൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന്​ ആലോചിച്ച്​ നോക്കിയാൽ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്​. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നൽകിയ വീടുകളിൽ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്ത്രീകളാണ്’ പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ മുൻപ് കേന്ദ്രം ഭരിച്ച യുപിഎ സർക്കാരിനും സംസ്ഥാനം ഭരിച്ച സമാജ്‌വാദി പാർട്ടി സർക്കാരിനും കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button