ThrissurKeralaLatest NewsNews

അണക്കെട്ടുകൾ തുറന്ന് തമിഴ്നാട്: കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു

 

അതിരപ്പിള്ളി: ശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട് മേഖലയിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകൾ തുറന്നതോടെ കേരളത്തിലെ പെരിങ്ങൽക്കുത്ത് ഡാമിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. 700 ക്യുസെക്സ് വെള്ളം തുറന്നു വിട്ടിരുന്ന പറമ്പിക്കുളം ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് ഇന്നലെ മുതൽ 1600 ക്യുസെക്‌സായി തമിഴ്‌നാട് വർധിപ്പിച്ചു.

ഇതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന 7 ഷട്ടറുകളിലൂടെയും അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകി. പറമ്പിക്കുളം ഡാമിൽ നിന്ന് 2 ആഴ്ച മുൻപേ അധിക ജലം തുറന്നുവിടാൻ തുടങ്ങിയിരുന്നു. ജലനിരപ്പ് കൂടിയതോടെ തിങ്കൾ മുതൽ തൂണക്കടവ് ഡാമും തുറന്ന് അധിക ജലം ഒഴുക്കി. ഇരു ഡാമുകളിൽ നിന്നുമായി 1200 ക്യുസെക്സ് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കൊഴുകി.

ഡാമുകളിൽ നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വർധിപ്പിക്കുന്നതായി കെഎസ്ഇബി അധികൃതർ പറയുന്നു. ജല ലഭ്യത കൂടിയതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് നിലയത്തിൽ വൈദ്യുതോൽപ്പാദനം പൂർണതോതിലാക്കി. നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് അനുസരിച്ച് ചാലക്കുടിപ്പുഴയിലും പെരിങ്ങൽക്കുത്ത് ഡാമിലും വലിയ തോതിൽ വെള്ളം ഉയരാൻ സാധ്യതയില്ലെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button