Latest NewsNewsIndia

റോഡപകടങ്ങളിൽ പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് പാരിതോഷിതം: പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം

‘ഗോൾഡൻ അവർ’ എന്ന് വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കാണ് പാരിതോഷികം നൽകുന്നത്

ന്യൂഡൽഹി : റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാനാണ് കൂടുതൽ സാധ്യത. ‘ഗോൾഡൻ അവർ’ എന്ന് വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കാണ് പാരിതോഷികം നൽകുന്നത്.

പാരിതോഷികത്തിനൊപ്പം പ്രശംസാപത്രവും നൽകും. ഒക്ടോബർ 15-നാണ് പദ്ധതി നിലവിൽ വരുന്നത്. ഇത് 2026 മാർച്ച് 31 വരെ തുടരും. എന്നാൽ, ​ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിന് പരിഗണിക്കില്ല.

Read Also  :  ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രധാന ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരിക, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയിൽ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉൾപ്പെടുന്ന അപകടങ്ങളാണ് മാരക അപകടങ്ങൾ എന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്ത് നിന്നും ഒരാൾ ഒന്നിലധികം പേരെ മരണത്തിൽ നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. എന്നാൽ, വലിയ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നിലധികം പേർ ചേർന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കിൽ 5000 രൂപ എല്ലാവർക്കുമായി നൽകും.
ഒപ്പം, ഒരുവർഷം ഇത്തരത്തിൽ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരിൽ നിന്ന് പത്തുപേരെ ദേശീയതലത്തിൽ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button