MalappuramKeralaLatest NewsNews

നിലമ്പൂർ–കോട്ടയം സ്പെഷൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നു: യാത്രച്ചെലവ് വളരെ കുറവ് !

 

നിലമ്പൂർ: നാളെ സർവീസ് ആരംഭിക്കുന്ന കോട്ടയം സ്പെഷൽ എക്സ്പ്രസ് ട്രെയിനിന്റെ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ നിരക്കിന്റെ മൂന്നിലൊന്നു മാത്രം. നിലമ്പൂരിൽ നിന്ന് കോട്ടയത്ത് എത്താൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന് 280 രൂപ നൽകണമെങ്കിൽ ട്രെയിനിന് 105 രൂപ മതി.

Also Read: അണക്കെട്ടുകൾ തുറന്ന് തമിഴ്നാട്: കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു

എറണാകുളത്തേക്ക് ട്രെയിനിന് 90 രൂപയേയുള്ളു. സൂപ്പർഫാസ്റ്റ് നിരക്ക് 229 രൂപയും. തൃശൂരിലേക്ക് 65 രൂപ കൊണ്ട് ട്രെയിനിലെത്താം. സൂപ്പർ ഫാസ്റ്റിന് 171 രൂപ വേണം. യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യണം. സീറ്റ് ഒഴിവുണ്ടെങ്കിൽ റിസർവേഷൻ സൗകര്യമുള്ള സ്‌റ്റേഷനുകളിൽ അര മണിക്കൂർ മുൻപ് കറന്റ് റിസർവേഷൻ ചെയ്യാം.

നാളെയാണ് ട്രെയിൻ ഓടിത്തുടങ്ങുന്നത്. റിസർവേഷൻ സൗകര്യം ഉള്ള സ്റ്റേഷനുകളിലോ അല്ലെങ്കിൽ https://www.irctc.co.in/nget/train-search എന്ന സൈറ്റിലോ അല്ലെങ്കിൽ IRCTC Rail Connect മൊബൈൽ ആപ്പ് വഴിയോ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button